Skip to main content

ഗ്രാഫിക്‌സ് ആന്റ് വെബ് ഡിസൈനിംഗ് സൗജന്യ പരിശീലനം

 

 

കൊച്ചി:   പട്ടികജാതി  വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന എതോസ് എഡ്യുക്കേഷണല്‍ ഇനിഷ്യേറ്റീവ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (Atheos Educational Initiatives Pvt. Ltd).  എന്ന സ്ഥാപനത്തില്‍ പട്ടികജാതി  വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാല് മാസം ദെര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഗ്രാഫിക്‌സ് ആന്റ് വെബ് ഡിസൈനിംഗ് കോഴ്‌സിലേയ്ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ഡിഗ്രിയുള്ളവര്‍ക്ക് മുന്‍ഗണന. 

ഫെബ്രുവരി 15 രാവിലെ 10.30ന് എറണാകുളം ജില്ലാ പട്ടികജാതി വികസന ആഫീസ്സില്‍ വെച്ച് നടത്തുന്ന അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെയും മുഖമുഖാഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം. ഹോസ്റ്റല്‍ സൗകര്യവും ഭക്ഷണവും, കോഴ്‌സ് ഫീയും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0491 2504422,  9656504499/9656524499.

date