Post Category
കോവിഡ് 19: ശബരിമലയില്‍ വിഷു ദര്‍ശനമില്ല
കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി വിഷുവിന് ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചതായി
പ്രസിഡന്റ് അഡ്വ.എന്‍.വാസു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകളുടെ കാലാവധി ഏപ്രില്‍ 14 വരെ ദീര്‍ഘിപ്പിച്ചു.
date
- Log in to post comments