നടപടികള്‍ക്ക് നേതൃത്വം നല്‍കി മാത്യു ടി തോമസ് എംഎല്‍എ: ഐസേഷന്‍ വാര്‍ഡിനായി വീട് വിട്ടു നല്‍കി കുടുംബം
ജില്ലയില്‍ കോവിഡ് 19 രോഗത്തെ പ്രതിരോധിക്കാന്‍ രാപ്പകല്‍ പ്രയത്നിക്കുമ്പോള്‍ സ്വന്തം കുടുംബവീട് ഐസലേഷന്‍ വാര്‍ഡാക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ് അന്തരിച്ച മുന്‍ എം.എല്‍.എ വി.പി.പി നമ്പൂതിരിയുടെ കുടുംബം. തിരുവല്ല നിയോജക മണ്ഡലത്തില്‍ പെരിങ്ങര പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന 'ഹാപ്പി ഹോം' ആണ് ഐസലേഷന്‍ വാര്‍ഡിനായി വിട്ടു നല്‍കുക. തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍ ഇന്ന് (എപ്രില്‍ 01) രാവിലെ 11ന് വീടിന്റെ താക്കോല്‍ ഉടമസ്ഥരില്‍ നിന്നു സ്വീകരിക്കും. മാത്യു.ടി തോമസ് എംഎല്‍എയാണ് ഐസലേഷന്‍ വാര്‍ഡിനായി വീട് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, സഹോദരങ്ങളായ ആനന്ദ് ഇളമണ്‍, പ്രമോദ് ഇളമണ്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് ഹാപ്പി ഹോം നിലകൊള്ളുന്നത്. നാലു കിടപ്പുമുറികള്‍ ഉള്‍പ്പടെ 3000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതി വരുന്ന വീടാണ് കോവിഡ് രോഗബാധിതര്‍ക്ക് ഐസലേഷന്‍ സജ്ജമാക്കുന്നതിനു വേണ്ടി വിട്ടു നല്‍കുക.
- Log in to post comments