Skip to main content

പെന്‍ഷന്‍ വാങ്ങാന്‍ ഒരുമിച്ച് എത്തരുത്; മുതിര്‍ന്ന പൗര•ാര്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍

 

കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ വാങ്ങാന്‍ മുതിര്‍ന്ന പൗര•ാര്‍ ട്രഷറികളില്‍ ഒരുമിച്ചെത്തരുതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുമ്പോള്‍ സാമൂഹിക അകലം പാലിച്ച് മുതിര്‍ന്ന പൗര•ാര്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. അത്യാവശ്യക്കാരല്ലാത്തവര്‍ ഏപ്രില്‍ 15നു ശേഷം പെന്‍ഷന്‍ കൈപറ്റാന്‍ തയ്യാറാകണം.

ട്രഷറികളില്‍ നേരിട്ടു പോകാതെ സഹായികളെ ഉപയോഗിച്ച് ചെക്കു നല്‍കിയും പെന്‍ഷന്‍ കൈപറ്റാവുന്നതാണ്. ഇങ്ങനെ സഹായികളെ ചുമതലപ്പെടുത്തുമ്പോള്‍ മതിയായ യാത്ര രേഖ അവര്‍ കൈവശം കരുതണം. ട്രഷറികളില്‍ നേരിട്ടെത്തുന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ഒരേ സമയം അഞ്ചിലധികം പേര്‍ ട്രഷറികള്‍ക്കകത്ത് പ്രവേശിക്കാതിരിക്കുകയും വേണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

 

date