Post Category
ജലവിതരണം നിയന്ത്രണവിധേയമാക്കും
തിരൂര്‍ മുനിസിപ്പാലിറ്റി, നിറമരുതൂര്‍, താനാളൂര്‍, തലക്കാട്, ചെറിയമുണ്ടം, പൊന്‍മുണ്ടം ഗ്രാമപഞ്ചായത്തുകളിലേക്ക് തിരൂര്‍ പള്ളിപ്പടി പമ്പ് ഹൗസില്‍ നിന്ന് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രമേ ജലവിതരണം ചെയ്യുകയൊള്ളുവെന്ന് വാട്ടര്‍ അതോറിറ്റി തിരൂര്‍ പി.ച്ച് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഭാരതപ്പുഴയില്‍ വെള്ളം ക്രമാതീതമായി താഴ്ന്നതിനെ തുടര്‍ന്ന് പള്ളിപ്പടി പമ്പ് ഹൗസില്‍ നിന്നും ഭാഗികമായി പമ്പ് ചെയ്യുവാനുള്ള വെള്ളം മാത്രമാണ് ലഭിക്കുന്നതെന്നതിനാലാണ് തീരുമാനമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments