Post Category
നിസ്സാമുദ്ദീന്‍ സമ്മേളത്തില്‍ പങ്കെടുത്തവര്‍ കണ്ട്രോള് റൂമില്‍ ബന്ധപ്പടണം
മാര്‍ച്ച് 18ന് നടന്ന നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരും കോട്ടയം ജില്ലയില്‍ എത്തിയതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടെങ്കില്‍ ജില്ലാ കണ്ട്രോള് റൂമില്‍ (നമ്പര്‍ 1077) ബന്ധപ്പെടണം.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ഹോം ക്വാറന്റയനില്‍ കഴിയുന്നവരില്‍ നിസാമുദ്ദീന്‍ സന്ദര്‍ശിച്ച് മാര്‍ച്ച് 10ന് മടങ്ങിയെത്തിയ 12 പേരുണ്ട്. ഈരാറ്റുപേട്ട(ആറു പേര്), കാഞ്ഞിരപ്പള്ളി(മൂന്നു പേര്), അതിരമ്പുഴ(ഒരാള്‍), കുമ്മനം(ഒരാള്‍) എന്നീ മേഖലകളില്‍നിന്നുള്ളവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇവരില്‍ ആരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. എങ്കിലും ഏപ്രില്‍ ഏഴുവരെ ഇവര്‍ നിരീക്ഷണത്തില്‍ തുടരും.
date
- Log in to post comments