Post Category
ഹാന്‍ഡ് സാനിറ്റൈസറുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി
ജില്ലാ വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ ഓതറ നസ്രത്ത് കോളേജ് ഓഫ് ഫാര്‍മസിയില്‍ നിര്‍മ്മിച്ച ഹാന്‍ഡ് സാനിറ്റൈസറുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി.
395 ബോട്ടില്‍ ഹാന്‍ഡ് സാനിറ്റെസറാണു കൈമാറിയത്. 200 എംഎല്‍, 250 എംഎല്‍, 500 എംഎല്‍ എന്നിങ്ങനെ മൂന്ന് അളവുകളിലുള്ള ബോട്ടിലുകളിലാണു ഹാന്‍ഡ് സാനിറ്റെസര്‍ തയ്യാറാക്കിയിരിക്കുന്നത്. 2120 ബോട്ടിലുകളിലായി 560 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റെസര്‍ ഇതിനോടകം കോളേജ് ഫാര്‍മസിയില്‍ നിന്നും നിര്‍മ്മിച്ച് ജില്ലാ ഭരണകൂടത്തിനു കൈമാറി. ജില്ലാ വ്യവസായ വകുപ്പ് മാനേജിങ് ഡയറക്ടര്‍ ഡി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഡോ.എല്‍സി എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണു ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മ്മിക്കുന്നത്.
date
- Log in to post comments