Skip to main content

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന് ഐ.എസ്.ഒ അംഗീകാരം

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയിറ്റ് ഫോർവേഡിന് ഐ.എസ്.ഒ. അംഗീകാരം. ഇതാദ്യമായാണു രാജ്യത്ത് ഒരു പൊതുജന പരാതി പരിഹാര സംവിധാനത്തിന് ഐ.എസ്.ഒ. അംഗീകാരം ലഭിക്കുന്നത്.
പരാതികളുടെ എണ്ണം കൊണ്ടും കാര്യക്ഷമത കൊണ്ടും രാജ്യത്തെ ഏറ്റവും മികച്ച ഓൺലൈൻ പരാതി പരിഹാര സംവിധാനമെന്ന ഖ്യാതി നേടാൻ സ്‌ട്രെയിറ്റ് ഫോർവേഡിനു കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2,67,018 പരാതികളാണ് സ്‌ട്രെയിറ്റ് ഫോർവേഡിലൂടെ ഇതുവരെ കൈകാര്യം ചെയ്തത്.
പി.എൻ.എക്സ്.1304/2020

date