Skip to main content

സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് വിതരണം ഏപ്രിൽ ആദ്യവാരത്തിൽ

 

എല്ലാ  റേഷൻ  കാർഡുടമകൾക്കും സർക്കാർ സൗജന്യമായി നൽകുന്ന  ഭക്ഷ്യവിഭവ കിറ്റുകളുടെ  വിതരണം ഏപ്രിൽ ആദ്യവാരം  ആരംഭിക്കും. 
 സംസ്ഥാനത്തെ 56 ഡിപ്പോകളിലും, സപ്ലൈകോ ഹെഡ്ഓഫീസിലും, തിരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകളിലും
കിറ്റുകൾ തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. 
1000 രൂപ വില വരുന്ന  17 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. പഞ്ചസാര ( ഒരു കിലോ), ചായപ്പൊടി ( 250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയര്‍ (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ ( അര ലിറ്റർ), ആട്ട (രണ്ടു കിലോ), റവ ( ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി ( 100 ഗ്രാം), പരിപ്പ് ( 250 ഗ്രാം), മഞ്ഞൾപ്പൊടി ( 100 ഗ്രാം) ,ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് ( രണ്ടെണ്ണം) ,സൺ ഫ്ലവർ ഓയിൽ ( ഒരു ലിറ്റർ), ഉഴുന്ന് ( ഒരു കിലോ) എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.

date