Skip to main content

കടകളിൽ പരിശോധന: പിഴ ഈടാക്കിയത് 2.28 ലക്ഷം 

 

ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയില്‍  മാര്‍ച്ച് മാസത്തില്‍ വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ  45 കച്ചവട സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 
 വില്പനയിൽ ക്രമക്കേട് നടത്തിയ കച്ചവടക്കാരിൽ നിന്ന്  2.28   ലക്ഷം രൂപ പിഴ ഈടാക്കി. മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങള്‍, പഴം-പച്ചക്കറികൾ, പലചരക്ക് എന്നിവ വിൽക്കുന്ന കടകളിലായിരുന്നു പ്രധാന പരിശോധന.
 ലിറ്ററിന് 13 രൂപയിലധികം ഈടാക്കി കുപ്പി വെള്ളം വിറ്റതിന് ഏഴു കടകൾക്കെതിരെ കേസെടുത്തു.  അധിക വില ഈടാക്കലിന് പുറമേ നിയമാനുസൃത പ്രഖ്യാപനങ്ങളില്ലാത്ത പാക്കറ്റുകൾ വിറ്റതിനും രജിസ്ടേഷൻ ഇല്ലാതെ സാധനങ്ങൾ പായ്ക്ക് ചെയ്തതിനും  നടപടി സ്വീകരിച്ചു.
താലൂക്കടിസ്ഥാനത്തിൽ  നടത്തിയ പരിശോധനയിൽ  വിജിലൻസ്, പൊതുവിതരണം, ഫുഡ് സേഫ്റ്റി, റവന്യൂ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു

അസിസ്റ്റന്‍റ് കൺട്രോളർമാരായ എൻ.സി സന്തോഷ്, എം.സഫിയ, സീനിയർ ഇൻസ്പെക്ടർ എൻ.സുമതി, ഇൻസ്പെക്ടർമാരായ കെ.ബി ബുഹാരി, ഷിന്റോ എബ്രഹാം,പി.കെ.ബിനു മോൻ, പി.പ്രവീൺ, എ.കെ. സജീവ്, രമ്യാ ചന്ദ്രൻ, എന്നിവർ നേതൃത്വം നൽകി.

പൊതു ജനങ്ങൾക്ക് പരാതികൾ ലീഗൽ മെട്രോളജി കൺട്രോൾ റൂമിൽ അറിയിക്കാം. ഫോണ്‍ -8281698 046, 8281698044 , 0481-2582998.

date