Post Category
കോവിഡ് 19: ട്രാൻസ്ജെൻഡേഴ്സിന് കിറ്റ് നൽകി
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ 65ഓളം വരുന്ന ട്രാൻസ് ജൻഡേഴ്സിന് സാമൂഹ്യനീതി വകുപ്പ് ഒരുക്കിയ കിറ്റുകൾ ജില്ലാ കളക്ടർ എസ് ഷാനവാസ് വിതരണം ചെയ്തു. അരി, ധാന്യങ്ങൾ, വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റാണ് 65 ഓളം വരുന്ന ട്രാൻസ്ജെൻഡേഴ്സിന് വിതരണം ചെയ്തത്. ജില്ലയിൽ ഏതാണ്ട് 75 ഓളം ട്രാൻസ്ജെൻഡേഴ്സാണ് ഉള്ളത്. ഇതിൽ 65 പേർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. സാമൂഹിക നീതി വകുപ്പ് ജില്ലാ ഇൻചാർജ് ആർ രാഗപ്രിയ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments