Skip to main content

കമ്യൂണിറ്റി കിച്ചനിലേക്ക് ഹോർട്ടികോർപ്പിന്റെ വക പച്ചക്കറികൾ

കയ്പമംഗലം മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമൂഹ അടുക്കളയിലേക്ക് സർക്കാർ സംരംഭമായ ഹോർട്ടി കോർപ്പിൽ നിന്നും ആവശ്യമായ പച്ചക്കറികൾ ലഭ്യമാക്കി. വളണ്ടിയർമാരുടെ സഹായത്തോടെ മതിലകം ബ്ലോക്കിൽ എത്തിച്ച പച്ചക്കറികൾ എം എൽ എ ഇ ടി ടൈസൺ മാസ്റ്ററുടെ മേൽനോട്ടത്തിൽ മണ്ഡലത്തിലെ അതത് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് വീതിച്ചു നൽകി. തുടർന്നുള്ള ദിവസങ്ങളിലും പഞ്ചായത്തുകളിലെ സമൂഹ അടുക്കളയിലേക്ക് ആവശ്യമായ വിഭവങ്ങൾ സർക്കാർ സംവിധാനത്തിലൂടെ നൽകുവാൻ കഴിയുമെന്നും എം എൽ എ അറിയിച്ചു. മതിലകം ബ്ലോക്ക് പ്രസിഡന്റ് കെ കെ അബീദലി, ബി ഡി ഒ വിനീത സോമൻ, എ ഡി എ ജോതി പി ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

date