Skip to main content

ഗുരുവായൂരിൽ അഗതികൾക്ക് നാട്ടുകാരുടെ വക സമ്മാനങ്ങൾ

ഗുരുവായൂർ നഗരസഭ പ്രത്യേക ക്യാമ്പിലേയ്ക്ക് നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും സമ്മാനങ്ങൾ നൽകി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗുരുവായൂരിൽ അഗതികൾക്കും അതിഥി തൊഴിലാളികൾക്കുമായി പ്രത്യേക ക്യാമ്പ് ആരംഭിച്ചത്. പച്ചക്കറി, പലചരക്ക് തുടങ്ങിയ ഭക്ഷണ സാധനങ്ങൾക്ക് പുറമെ വസ്ത്രങ്ങളും സംഭാവന നൽകുകയാണ് സംഘടനകൾ. അണിയറ ഗുരുവായൂർ സംഭാവന നൽകിയ ഷർട്ടുകൾ കെ. വി അബ്ദുൾ ഖാദർ എം എൽ എ അഗതികൾക്ക് വിതരണം ചെയ്തു.
ഗുരുവായൂരിലെ സമൂഹ അടുക്കളയിലേയ്ക്കും ക്യാമ്പിലേയ്ക്കും ആവശ്യമായ വസ്ത്രങ്ങൾ, പ്രാദേശിക പച്ചക്കറി ഉൽപന്നങ്ങൾ എന്നിവ കഴിഞ്ഞ ദിവസങ്ങളിലായി വിവിധ സംഘടനകൾ നഗരസഭയ്ക്ക് കൈമാറി. ചെന്താര സാംസ്‌കാരിക വേദി, എലൈറ്റ്, റെയിൽവേ ജീവനക്കാർ, വാർഡ് 23 സൗഹൃദ കൂട്ടായ്മ, ശാന്ത എഫ് സി തിരുവെങ്കിടം എന്നീ സംഘടനകളാണ് ഇവ സംഭാവന നൽകിയത്. കോവിഡിനെ ഒറ്റക്കെട്ടായി ചെറുക്കാമെന്ന ഉറപ്പിലാണ് ഗുരുവായൂർ നിവാസികൾ.

date