ബാങ്ക് സന്ദര്‍ശനം അത്യവശ്യത്തിന് മാത്രമായി ചുരുക്കണം
കൊവിഡ് പശ്ചാത്തലത്തില്‍ ഉപഭോക്താക്കല്‍ ബാങ്കുകളിലെത്തുന്നത് അത്യാവശ്യ കാര്യത്തിനു മാത്രമായി പരിമിതപ്പെടുത്തണമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. പ്രായമായവര്‍ കഴിവതും ബാങ്കില്‍ വരുന്നത് ഒഴിവാക്കണം. രോഗലക്ഷണമുളളവരും നിരീക്ഷണത്തിലുളളവരും ബാങ്കുകളില്‍ വരരുത്. തിരക്ക് പ്രമാണിച്ച് ഏപ്രില്‍ നാലു വരെ ബാങ്കിന്റെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയാക്കിയതായി അദ്ദേഹം അറിയിച്ചു. സാമുഹിക ക്ഷേമ പെന്‍ഷനുകളും കോവിഡ് 19 ന്റെ ഭാഗമായുള്ള ധനസഹായങ്ങളും അര്‍ഹരായവരുടെ അക്കൗണ്ടില്‍ നേരിട്ട് വരുന്നതാണ്. അക്കൗണ്ടില്‍ നിന്നും പണം ആവിശ്യമുള്ളതിനനുസരിച്ച് മാത്രം പിന്‍വലിച്ചാല്‍ മതി. ഇത്തരത്തില്‍ ലഭിക്കുന്ന തുക വായ്പകളുടെ തിരിച്ചടവിലേക്ക് വകമാറ്റുകയില്ല. ഭാവിയിലെ ഗഡുക്കള്‍ കിട്ടുന്നതിനും തടസ്സമുണ്ടാകില്ല.
അക്കൗണ്ടിലെ ബാലന്‍സ് തുകയറിയാന്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണം. പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എ.ടി.എം/സി.ഡി.എം സേവനങ്ങള്‍ ഉപയോഗിക്കാം. ചെക്കുകള്‍ ഡ്രോപ്പ് ബോക്‌സില്‍ നിക്ഷേപിച്ചാല്‍ മതി. ബാങ്കില്‍ വരുന്നവര്‍ സാമൂഹിക അകലം പാലിക്കുകയും പ്രതിരോധ സംവിധാനങ്ങളോട് സഹകരിക്കണമെന്നും ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.
- Log in to post comments