സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അവലോകന യോഗം ചേര്‍ു
രാഷ്ട്രീയ വ്യാപന ബീമാ യോജന, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങള്‍ ആയി'ുള്ളവര്‍ക്ക് 2018-19 വര്‍ഷത്തേക്കുള്ള കാര്‍ഡ് പുതുക്കലും അക്ഷയകേന്ദ്രങ്ങള്‍ വഴി അപേക്ഷ നല്‍കിയവര്‍ക്കുള്ള ഫോ'ോ എടുക്കലും ഫബ്രുവരി അവസാന ആഴ്ചയോടെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കും. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെ' പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുതിന് വിവിധ വകുപ്പുകളുടെ യോഗം എ.ഡി.എം പി.ജി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ു. ജില്ലയില്‍ നിലവില്‍ സ്മാര്‍'് കാര്‍ഡ് ഉള്ള 121000 കുടുംബാംഗങ്ങള്‍ക്കും 2017-18 വര്‍ഷം അക്ഷയ വഴി രജിസ്റ്റര്‍ ചെയ്ത 20000 കുടുംബങ്ങള്‍ക്കും 2015-16 വര്‍ഷം സ്മാര്‍'് കാര്‍ഡ് പുതുക്കാന്‍ സാധിക്കാത്ത 38000 കുടുംബങ്ങള്‍ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ജില്ലയില്‍ 2017-18 സാമ്പത്തികവര്‍ഷം 2017 ജനുവരി മാസം 15വരെ 19323 അംഗങ്ങള്‍ക്ക് ആറ് കോടിയോളം രൂപയുടെ ചികിത്സാ ആനുകല്യം ലഭിച്ചു.
സ്മാര്‍'് കാര്‍ഡുള്ളവര്‍ക്ക് 30,000 രൂപ വരെയുള്ള സൗജന്യ ചികിത്സ തിരഞ്ഞെടുത്ത സര്‍ക്കാര്‍, സര്‍ക്കാരിതര ആശുപത്രികള്‍ വഴി ഓരോ വര്‍ഷവും ലഭിക്കും. കൂടാതെ കുടുംബത്തിലെ 60നോ അതിനുമുകളിലോ പ്രായമുള്ള ഓരോരുത്തര്‍ക്കും അധികമായി 30000 രൂപ കൂടി സീനിയര്‍ സിറ്റിസ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വഴിയും അര്‍ബുദ, വൃക്ക, ഹൃദയ, കരള്‍, ന്യൂറോ അപകട ട്രോമാകെയര്‍ മുതലായ അസുഖങ്ങള്‍ക്ക് അധികമായി 70000 രൂപയുടെ സഹായം ചിസ് പ്ലസ് പദ്ധതി വഴി തിരഞ്ഞെടുത്ത സര്‍ക്കാര്‍ ആശുപത്രി വഴിയും ലഭിക്കും. 2018-19 വര്‍ഷത്തേക്കുള്ള കാര്‍ഡ് പുതുക്കല്‍ വിജയകരമാക്കി നടപ്പാക്കുതിനുവേണ്ടി വിവിധ വിഭാഗങ്ങളില്‍ നിുള്ള വകുപ്പ് മേധാവികള്‍ക്ക് എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
- Log in to post comments