Post Category
മലപ്പുറം നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കേരള സാമൂഹ്യ നീതി വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ സോഷ്യല്‍ വര്‍ക്കര്‍, ഫീല്‍ഡ് വര്‍ക്കര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സെക്യൂരിറ്റി, അസിസ്റ്റന്റ് കെയര്‍ ടേക്കര്‍ തസ്തികകളിലേക്ക് നിലമ്പൂരിലെ ജില്ലാ ഓഫീസില്‍ 19 ന് രാവിലെ 11 മണിക്ക് സാമൂഹ്യ സേവനത്തില്‍ താല്പര്യമുള്ള സ്ത്രീ ഉദേ്യാഗാര്‍ത്ഥികള്‍ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങള്‍ക്ക് : 9447111271, 9447666077.
പി.എന്‍.എക്സ്.572/18
date
- Log in to post comments