Skip to main content

സൗജന്യ തൊഴില്‍ പരിശീലന കൗണ്‍സലിംഗ്

കുടുംബശ്രീ വഴി നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യയോജന പദ്ധതിയിലൂടെ നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിനുള്ള കൗണ്‍സിലിംഗ് ഫെബ്രുവരി 16ന് രാവിലെ  10.30 ന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടത്തുന്നു. പരിശീലനത്തില്‍  ഗ്രാമീണ മേഖലയിലെ 18 നും 35 നും ഇടയില്‍ പ്രായമുള്ള ബി.പി.എല്‍, കുടുംബശ്രീ തൊഴിലുറപ്പ്, ആശ്രയ എന്നീ പദ്ധതികളില്‍ ഉള്‍പ്പെട്ട എസ്.സി, മൈനോറിറ്റി വിഭാഗത്തിലുള്ളവര്‍ക്ക് പങ്കെടുക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയില്‍ നിയമനം നല്‍കുന്നതാണ്.  വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി. ഫോണ്‍ 9074 611 961, 04832 733470.

date