Skip to main content

കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  അദാലത്തു നടത്തുന്നു.

മലപ്പുറം , പാലക്കാട് ജില്ലകളിലെ  കയര്‍ തൊഴിലാളികളുടെ ക്ഷേമനിധിയുമായി ബന്ധപ്പെട്ട വിവിധ പരാതികള്‍ പരിഹരിക്കുന്നതിനായി ക്ഷേമനിധി ബോര്‍ഡ് ഫെബ്രുവരി     28 ന് പൊന്നാനി മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ അദാലത്തു നടത്തുന്നു. 
പരാതികള്‍ ഫെബ്രുവരി 20 നകം വെളളക്കടലാസില്‍ അപേക്ഷയോടൊപ്പം ക്ഷേമനിധി ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും, ഫോണ്‍നമ്പര്‍ സഹിതം ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് റീജിയണല്‍ ഓഫീസിലോ, ബന്ധപ്പെട്ട കയര്‍ പ്രോജക്ട് ഓഫീസര്‍മാരുടെയും കയര്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും ഓഫീസുകളിലും സമര്‍പ്പിക്കാവുന്നതാണ്. കിടപ്പ് രോഗികളും  വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവരും തപാലിലോ തങ്ങള്‍ ചുമതലപ്പെടുത്തുന്ന ദൂതന്‍ വശമോ നല്‍കിയാല്‍ മതിയെന്ന് ക്ഷേമനിധി ബോര്‍ഡ്  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 
 

date