Skip to main content

പട്ടികജാതി വികസന വകുപ്പിന്റെ  ഭവന നിര്‍മ്മാണ ധനസഹായം വര്‍ധിപ്പിച്ചു

 

കൊച്ചി:  പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ ധനസഹായം മൂന്ന് ലക്ഷം രൂപയില്‍ നിന്നും നാല് ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. പട്ടികജാതി വികസന വകുപ്പില്‍ നിന്നും ഭവന നിര്‍മ്മാണ ധനസഹായം അനുവദിച്ചിട്ടുളളതും ധനസഹായത്തിന്റെ ഗഡുക്കള്‍ പൂര്‍ണ്ണമായും കൈപ്പറ്റിയിട്ടില്ലാത്ത വീട് പണി പൂര്‍ത്തീകരിച്ചിട്ടില്ലാത്ത ഗുണഭോക്താക്കള്‍ക്ക് വര്‍ധിപ്പിച്ച നിരക്കില്‍ ധനസഹായം നാല് ലക്ഷത്തിന് ആനുപാതികമായി ലഭിക്കും. ഇതിനായി  ഫെബ്രുവരി 20-ന് മുമ്പ് ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. വീട് പണി പൂര്‍ത്തീകരിക്കുന്നതിന് താത്പര്യം അറിയിക്കാത്ത ഗുണഭോക്താക്കളെ ലൈഫ്മിഷന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നും ജില്ലാ പട്ടികജാതി വികസനഓഫീസര്‍ അറിയിച്ചു. 

date