Post Category
പ്രതിരോധമരുന്ന്- ശുചിത്വബോധവത്ക്കരണ ശില്പശാലയും പ്രദര്‍ശനവും ഇന്ന്
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നടത്തുന്ന പ്രതിരോധമരുന്ന്- ശുചിത്വബോധവത്ക്കരണ ശില്പശാലയും പ്രദര്‍ശനവും ഇന്ന് (16) ഉച്ചയ്ക്ക് രണ്ടിന് പൈവളിഗെ പഞ്ചായത്ത് ഹാളില്‍ നടക്കും. പി.ബി അബ്ദുള്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി അധ്യക്ഷത വഹിക്കും. മഞ്ചേശ്വരം സിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജി ജോസഫ് ബോധവല്‍ക്കരണ ക്ലാസെടുക്കും. ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് ചിത്രപ്രദര്‍ശനം നടക്കുന്നത്.
date
- Log in to post comments