Skip to main content

കുടുംബശ്രീ ബ്ലോക്ക് തല ഫിലിം ഫെസ്റ്റിവെല്‍

കൂത്തുപറമ്പ് ബ്ലോക്കിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി പാട്യം ഗ്രാമപഞ്ചായത്ത് ഹാളില്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. കുടുംബശ്രീ ജെന്‍ഡര്‍ ക്യാമ്പയിന്‍ നീതം 2018 ന്റെ ഭാഗമായാണ് ഫിലിം ഫെസ്റ്റിവെല്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ അശോകന്‍, ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 7 കേന്ദ്രങ്ങളില്‍ കൂടി  പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.     സി ഡി എസ്സ് ചെയര്‍പെഴ്‌സണ്‍ എന്‍ ഷിനിജ , ദീപ പി, റീന ടി, പ്രവീണ്‍ കുമാര്‍, ബ്ലോക്ക് കോ-ഓഡിനേറ്റര്‍ അപര്‍ണ്ണ ഉണ്ണികൃഷ്ണന്‍ എന്നിവര്‍  സംസാരിച്ചു.
പി.എന്‍.സി/389/2018

date