ചീട്ടുകളിസംഘം അറസ്റ്റില്‍
ശക്തികുളങ്ങര പോലീസ് സ്റ്റേഷന് പരിധിയില്‍ കൊച്ചുനട അമ്പലത്തിന് സമീപം ചായക്കാരന്റയ്യത്തു വിനയന്റെ വീടിനു മുന്‍വശത്തായി സ്ഥിരമായി ചീട്ടുകളിയും മദ്യപാനവും നടത്തുന്ന സംഘത്തെ അറസ്റ്റ് ചെയ്തു. കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവിക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പോലീസ് സ്റ്റേഷന് എസ് എച്ച് ഒ എസ്.ടി.ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്ന കുഞ്ഞുമോന്, ഷഹാബുദ്ദീന്, അനീഷ്, അനി, ജയപ്രകാശ്, ഉണ്ണി, സുനില്‍കുമാര്‍, ഷിബു, വിജേഷ് എന്നിവരെയാണ് 7340 രൂപാ സഹിതം അറസ്റ്റ് ചെയ്തത്.
ഇവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. വിനയന്റെ വീട് കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി നടത്തുന്നിന് മുന്‍പും കേസ് എടുത്തിട്ടുണ്ട്. പോലീസ് സംഘത്തില്‍ എസ് ഐ മാരായ വി അനീഷ്, അബ്ദുള്‍സലീം, ഏ എസ് ഐ മാരായ ഡാര്വിന്, സജിത്ത്, എസ് സി പി ഒ ഉണ്ണികൃഷ്ണന്, സി പി ഒ മാരായ ഹാഷീം, വിഷ്ണു, സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജോസഫും ഉണ്ടായിരുന്നു.
- Log in to post comments