ഭിന്നശേഷിയുള്ളവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്വം : രാജ്യസഭാ ഉപാധ്യക്ഷന്‍
ഭിന്നശേഷിയുള്ളവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ പറഞ്ഞു. ജില്ലയിലെ ഭിന്നശേഷിക്കാരായ 1549 പേര്‍ക്ക് കേന്ദ്ര സമൂഹ്യനീതി മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ സഹായ ഉപകരണങ്ങളുടെ വിതരണം പത്തനംതിട്ട സെന്‍റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയെ ഒരു കുറവായി കാണേണ്ടതില്ല. ഭിന്നശേഷിക്കാരായ പലരും മറ്റുള്ളവര്‍ക്ക് കൈവരിക്കാന്‍ സാധിക്കാനാകാത്ത നേട്ടങ്ങള്‍ കൈവരിച്ച ചരിത്രമുണ്ട്. ഐന്‍സ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്സ് ഒരു ഭിന്നശേഷിക്കാരനാണ്. സ്വന്തം കഴിവുകളെ വളര്‍ത്തിയെടുക്കാനുള്ള സാഹചര്യം ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്നതിനുള്ള ബാധ്യത ഭരണകൂടങ്ങള്‍ക്കും സമൂഹത്തിനുമുണ്ട്. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം പ്രത്യേക താത്പര്യമെടുത്താണ് പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷിയുള്ളവര്‍ക്കായി 1.25 കോടി രൂപയുടെ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കിയത്. ജില്ലാ ഭരണകൂടത്തിന്‍റെയും കുടുംബശ്രീയുടെയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ പദ്ധതി വിജയകരമായി നടത്തുന്നതിന് ഏറെ സഹായകമായതായും അദ്ദേഹം പറഞ്ഞു.
വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, നഗരസഭാധ്യക്ഷ രജനി പ്രദീപ്, വൈസ്ചെയര്‍മാന്‍ പി കെ ജേക്കബ്, കേന്ദ്ര സര്‍ക്കാരിന്‍റെ നാഷണല്‍ കരിയര്‍ സര്‍വീസ് സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സജി ജോര്‍ജ്, അലിന്‍കോ ബാംഗ്ലൂര്‍ യൂണിറ്റ് ഹെഡ് അനുപം, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ, കുടുംബശ്രീ അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാരായ വി.എസ്.സീമ, സലീന, അശോകന്‍ കുളനട, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന ബഡ്സ് സ്കൂള്‍ കലോത്സവത്തില്‍ വിജയികളായ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനവിതരണവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
(പിഎന്‍പി 382/18)
- Log in to post comments