Post Category
കരകൗശല വിദഗ്ധരുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കരകൗശല മേഖലയിലെ വിദഗ്ധര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2016 ലെ അവാര്‍ഡ്/മെറിറ്റ് സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപിച്ചു.
ദാരുശില്‍പ്പ വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശി എ. സതീശനാണ് അവാര്‍ഡ്. ചിരട്ടയില്‍ നിര്‍മ്മിച്ച വസ്തുക്കളുടെ വിഭാഗത്തില്‍ തിരുവനന്തപുരം മുട്ടത്തറ സതീഷ്‌കുമാര്‍ കെ. യ്ക്ക് അവാര്‍ഡും കൈമനം സ്വദേശി ഡോ. ജി.എസ്. ചന്തു നായര്‍ക്ക് മെറിറ്റ് സര്‍ട്ടിഫിക്കറ്റും നല്‍കും. ലോഹവിഭാഗത്തില്‍ ആറന്‍മുള ഗോപകുമാറിന് മെറിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്രകൃതിദത്ത നാരുകളിലെ വിഭാഗത്തില്‍ കൊല്ലം അമ്പലവയല്‍ രാധാകൃഷ്ണപിള്ളയ്ക്കാണ് അവാര്‍ഡ്. ചൂരല്‍/മുള വിഭാഗത്തില്‍ എറണാകുളം വാളകം മാധവന്‍ സി.കെ. യ്ക്ക് മെറിറ്റ് സര്‍ട്ടിഫിക്കറ്റും ഇതര വസ്തുക്കളില്‍ ഷൊര്‍ണൂര്‍ രാജീവ് കെയ്ക്ക് അവാര്‍ഡും നല്‍കും.
പി.എന്‍.എക്‌സ്.612/18
date
- Log in to post comments