Skip to main content

മൂപ്പന്‍മല ലാന്റ് സ്ലൈഡ് സ്റ്റെബിലൈസേഷന്‍ പദ്ധതി  ഉദ്ഘാടനം 19ന്

 

കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ മൂപ്പന്‍മല ലാന്റ് സ്ലൈഡ് സ്റ്റെബിലൈസേഷന്‍ പദ്ധതി ഫെബ്രുവരി 19ന് ഉച്ചകഴിഞ്ഞ് രണ്ടിന് പി. സി ജോര്‍ജ്ജ് എം.എല്‍ എ ഉദ്ഘാടനം ചെയ്യും.  113-ാം നമ്പര്‍ അങ്കണവാടിയില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ വി.റ്റി പത്മകുമാര്‍ പദ്ധതി വിശദീകരിക്കും. ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചങ്ങനാശ്ശേരി മണ്ണു സംരക്ഷണ ഓഫീസര്‍ പി. ഗായത്രി സ്വാഗതവും ഓവര്‍സിയര്‍ കെ. ജി. ഗോപാലകൃഷ്ണപിള്ള നന്ദിയും പറയും.

                                                (കെ.ഐ.ഒ.പി.ആര്‍-338/18)

 

date