Skip to main content

പ്രതിവാര ചലച്ചിത്ര പ്രദര്‍ശന സമയത്തില്‍ മാറ്റം

മോയിന്‍ക്കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ ടി എ റസാഖ് തിയേറ്ററില്‍ നടക്കുന്ന പ്രതിവാര ചലച്ചിത്ര പ്രദര്‍ശനം ഫെബ്രുവരി 18 മുതല്‍ ഞായറാഴ്ചകളില്‍ വൈകിട്ട് അഞ്ചു മണിക്ക് നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
സിനി ക്ലബ്ബിലെ അംഗങ്ങള്‍ക്ക് കുടുംബത്തോടൊപ്പം തിയേറ്ററില്‍ വരാനും സിനിമ കഴിഞ്ഞ് അര മണിക്കൂറെങ്കിലും ഓപ്പണ്‍ ഫോറത്തില്‍ ഇരിക്കാനും സൗകര്യമുണ്ടാകും. തിയ്യറ്ററില്‍ 18 വൈകിട്ട് അഞ്ചിന് ഓടയില്‍ നിന്ന് പ്രദര്‍ശിപ്പിക്കും. സിനിക്ലബ്ബ് അംഗങ്ങളാകാന്‍ 100 രൂപ പ്രവേശന ഫീയും നാല് സിനിമ കാണുന്നിനുള്ള  100 രൂപയും ഉള്‍പ്പടെ 200 രൂപയും അംഗത്വ പത്രത്തില്‍ പതിക്കുന്നതിനായുള്ള ഫോട്ടോയും സഹിതം അക്കാദമി ഓഫീസില്‍ വരിക. ഫോണ്‍ 0483 271 1432

 

date