കാര്‍ഷിക വിജ്ഞാന വ്യാപന പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിന് പരിശീലനം
കാര്‍ഷിക വിജ്ഞാന വ്യാപനത്തിനും സ്വയം തൊഴില്‍ പ്രോല്‍സാഹിപ്പിക്കാനുമുള്ള പരിശീലനം തവനൂര്‍ കെ.സി.എ.ഇ.ടി കാമ്പസിലെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ആരംഭിക്കും. 25 ദിവസത്തെ പരിശീലനത്തില്‍ ജില്ലയിലെ പ്രധാന വിളകളുടെ കൃഷി രീതികള്‍, കീട രോഗ നിര്‍ണ്ണയം, നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, മൂല്യവര്‍ദ്ധനവ്, വിപണനം, അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ നടത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ എന്നിവയില്‍ പരിശീലനം നല്‍കും.
പരിശീലനം മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. താല്‍പര്യമുള്ള പ്ലസ് ടു / വി.എച്ച്.എസ്.ഇ വിദ്യാഭ്യാസ യോഗ്യതയുള്ള 18 വയസ്സിന് മുകളില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫെബ്രുവരി 24നകം പ്രൊഫസര്‍ & ഹെഡ്, കൃഷി വിജ്ഞാന കേന്ദ്രം മലപ്പുറം, കെ.സി.എ.ഇ.ടി കാമ്പസ്, തവനൂര്‍ പി.ഒ, തവനൂര്‍, മലപ്പുറം - 679573 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0494-2686329, 2687640.
- Log in to post comments