Post Category
ശാസ്ത്രയാന്‍ 2018
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ മലപ്പുറം ഗവ. കോളേജില്‍ 'ശാസ്ത്രയാന്‍ 2018' മാര്‍ച്ച് ഒന്ന്, രണ്ട് തിയ്യതികളില്‍ നടത്തും. കോളേജിലെ എല്ലാ പഠന വകുപ്പുകളും ശാസ്ത്ര സാംസ്കാരിക ക്ലബ്ബുകള്‍, എന്‍.സി.സി, എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ പങ്കാളിത്വത്തോടുകൂടിയാണ് പരിപാടി. ത്രിമാന ശാസ്ത്ര സിനിമകള്‍, പ്ലാനിറ്റോറിയം ഷോ എന്നിവ പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളാണ്. ഭൗതിക ശാസ്ത്ര -രസതന്ത്ര പരീക്ഷണങ്ങളും ഭക്ഷണത്തിലെ മായം കണ്ടുപിടിക്കുന്ന പരീക്ഷണങ്ങളും പരിപാടിയില്‍ ഉണ്ടാകും. തല്പരരായ എല്ലാവര്ക്കും പങ്കെടുക്കാം. തിരഞ്ഞെടുക്കുന്ന 100 പേര്‍ക്ക് മാര്‍ച്ച് രണ്ടിന് വാനനിരീക്ഷണത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും.
date
- Log in to post comments