Skip to main content
മല്ലപ്പള്ളി താലൂക്ക്തല പരാതിപരിഹാര അദാലത്ത് മല്ലപ്പള്ളി സെന്‍റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്സ് വലിയ പള്ളി പാരീഷ് ഹാളില്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉദ്ഘാടനം ചെയ്യുന്നു.

ശോശയുടെ ഭൂമി ഉടന്‍ പോക്കുവരവ് ചെയ്ത് നല്‍കാന്‍ കളക്ടറുടെ നിര്‍ദേശം

    പുറമറ്റം സ്വദേശിനിയായ ശോശയ്ക്ക് കുടുംബസ്വത്തായി കിട്ടിയ സ്ഥലം പോക്കുവരവ് ചെയ്ത് ലഭിക്കാന്‍ പുറമറ്റം വില്ലേജ് ഓഫീസില്‍ കയറിയിറങ്ങി മടുത്താണ് ജില്ലാ കളക്ടറുടെ അദാലത്തില്‍ പരാതിയുമായി എത്തിയത്. 15 സെന്‍റ് ഭൂമിയുണ്ടായിരുന്ന ശോശയുടെ പിതാവ് അഞ്ച് സെന്‍റ് വീതം രണ്ട് മക്കള്‍ക്കും ശോശയ്ക്ക് മൂന്ന് സെന്‍റും ഭാഗപത്രം ചെയ്ത് നല്‍കി. സഹോദരങ്ങള്‍ രണ്ടുപേരും സ്ഥലം പോക്കുവരവ് ചെയ്ത് കരം അടച്ചു. എന്നാല്‍ 2016 മുതല്‍ പുറമറ്റം വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയ ശോശയോട് ഓരോ തവണയും ഓരോ കാരണങ്ങള്‍ പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. മൂന്ന് തലമുറ മുമ്പ് വരെയുള്ളവരുടെ മരണ സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഹാജരാക്കാന്‍ നേരത്തേയുണ്ടായിരുന്ന അനില്‍ കുമാര്‍ എന്ന വില്ലേജ് ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ട് മാസം മുമ്പ് ഈ വില്ലേജ് ഓഫീസര്‍ റാന്നിയിലേക്ക് സ്ഥലം മാറിപോയി. പുതിയ വില്ലേജ് ഓഫീസര്‍ വന്നെങ്കിലും പഴയ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ വില്ലേജിലേക്ക് പോകാന്‍ ഭയമായതിനാലാണ്  ശോശയും കുടുംബവും ജില്ലാ കളക്ടറെ തന്നെ കാണാനെത്തിയത്. നിയമപരമായി ചെയ്ത് നല്‍കാന്‍ കഴിയുന്ന കാര്യങ്ങള്‍ സമയബന്ധിതമായി ചെയ്യാതെ പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരുടെ നടപടി ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കളക്ടര്‍ പറഞ്ഞു. ശോശയുടെ പോക്കുവരവിേډലുള്ള അപേക്ഷ പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുവാന്‍ ജില്ലാ കളക്ടര്‍ പുറമറ്റം വില്ലേജ് ഓഫീസര്‍ക്കും മല്ലപ്പള്ളി തഹസീല്‍ദാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. 
                                                (പിഎന്‍പി 384/18)

date