Skip to main content

ആബി പദ്ധതി: സ്കോളര്‍ഷിപ്പിന് അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാം

    ആം ആദ്മി ബീമ യോജന പദ്ധതിയില്‍ അംഗമായിട്ടുള്ളവരുടെ ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന (ഐടിഐ ഉള്‍പ്പെടെ) കുട്ടികള്‍ക്ക് 2017-18 അധ്യയന വര്‍ഷത്തേക്കുള്ള സ്കോളര്‍ഷിപ്പിന് അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാം. പരമാവധി രണ്ട് കുട്ടികള്‍ക്കാണ് പ്രതിവര്‍ഷം 1200 രൂപ സ്കോളര്‍ഷിപ്പായി ലഭിക്കുക. സ്കൂളിലെ പ്രധാന അധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ആബി പോളിസി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ അസല്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസായി 15 രൂപ അക്ഷയ കേന്ദ്രത്തില്‍ ഈടാക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 10.                                    (പിഎന്‍പി 387/18)
 

date