Skip to main content

ലൈഫ് മിഷന്‍ പ്രദര്‍ശനം ശ്രദ്ധേയമായി  

പറക്കോട് ബ്ലോക്കില്‍ നടന്ന ലൈഫ് മിഷന്‍ അവലോകന യോഗത്തോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശനം ശ്രദ്ധേയമായി. വീടുകളുടെ പൂര്‍ത്തീകരണത്തിനായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോഗ്രാഫുകള്‍, പത്രവാര്‍ത്തകള്‍ എന്നിവയുള്‍പ്പെടുത്തിയായിരുന്നു പ്രദര്‍ശനം. ലൈഫ് മിഷന്‍ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുന്നതിന് ഇത്തരം പ്രദര്‍ശനങ്ങള്‍ ഉപകാരപ്രദമാണെന്ന് പ്രദര്‍ശനം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. ജില്ലാ ദാരിദ്ര്യ ലഘൂകരണവിഭാ ഗത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രദര്‍ശനത്തില്‍ ജില്ലയിലെ എല്ലാ ബ്ലോക്കു പഞ്ചായത്തുകളും തിരുവല്ല നഗരസഭയും പങ്കെടുത്തു.                      (പിഎന്‍പി 396/18)
 

date