Skip to main content

സ്കൂള്‍ കണ്‍സ്യൂമര്‍ ഫെസ്റ്റ്

    താലൂക്ക്തല ഉപഭോക്തൃ ദിനാഘോഷത്തിന്‍റെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ക്കായി ഉപഭോക്തൃ ബോധവത്ക്കരണം, ഉപഭോക്തൃ ക്ഷേമം, ഉപഭോക്തൃ വിദ്യാഭ്യാസം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി സ്കൂള്‍ കണ്‍സ്യൂമര്‍ ഫെസ്റ്റ് നടത്തുന്നു. പെയിന്‍റിംഗ്, കാര്‍ട്ടൂണ്‍, ഉപന്യാസ രചന എന്നിവയിലാണ് മത്സരങ്ങള്‍. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഉപന്യാസ മത്സരം ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് മാത്രമായിരിക്കും.
    കോഴഞ്ചേരി താലൂക്കുതല മത്സരങ്ങള്‍ ഈ മാസം 24ന് രാവിലെ 10 മുതല്‍ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ സ്കൂള്‍ മേധാവി മുഖാന്തിരം 22ന് മുമ്പ് താലൂക്ക് സപ്ലൈ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. സ്കൂള്‍ മേധാവിയില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതമാണ് മത്സരത്തിന് ഹാജരാകേണ്ടത്. താലൂക്ക്തല മത്സരവിജയികള്‍ക്ക് ജില്ലാ തലത്തില്‍ മത്സരിക്കാം. 
                                                   (പിഎന്‍പി 393/18)

date