ലോക്ക് ഡൗണ്‍: ഇന്ന് 72 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു*
കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായുള്ള
ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ന് (ഏപ്രില്‍ 24 ന് രാവിലെ 11.30 വരെ) ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കേരള എപ്പിഡമിക്ക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം 72 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്. മനോജ് കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 86 പ്രതികളെ അറസ്റ്റ് ചെയ്തു. 40 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 1250 പോലീസുകാരെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.
*ഇന്നലെ 340 പേരെ അറസ്റ്റ് ചെയ്തു*
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ (ഏപ്രില്‍ 23) ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 296 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇത്രയും കേസുകളിലായി 351 പ്രതികളാണുള്ളത്. ഇതില്‍ 340 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 202 വാഹനങ്ങള്‍ പിടിച്ചെടുത്തു. കാല്‍നട യാത്രക്കാര്‍, വാഹനങ്ങളുമായി ചുറ്റിത്തിരിഞ്ഞവര്‍, കടകള്‍ തുറന്ന്പ്രവര്ത്തിച്ചത് എന്നിവയുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
- Log in to post comments