Post Category
ചാലക്കുടി മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് 10.18 കോടി രൂപയുടെ അനുമതി
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ചാലക്കുടി മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് 10.18 കോടി രൂപയുടെ അനുമതി ലഭിച്ചതായി ബി ഡി ദേവസ്സി എം എൽ എ അറിയിച്ചു. ചാലക്കുടി നഗരസഭയിലെ റോഡുകൾക്ക് മാത്രമായി 160 ലക്ഷം രൂപ അനുവദിച്ചു. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിൽ കൊടകര 117.28 ലക്ഷം, കോടശ്ശേരി 232.50 ലക്ഷം, അതിരപ്പിള്ളി 68 ലക്ഷം, കാടുകുറ്റി 75 ലക്ഷം, കൊരട്ടി 102 ലക്ഷം, മേലൂർ 90.79 ലക്ഷം, പരിയാരം 172.60 എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.
date
- Log in to post comments