പൊതു മേഖല സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി
കോവിഡ് പശ്ചാത്തലത്തിൽ, സർക്കാർ നിർദ്ദേശ പ്രകാരം പൊതു മേഖല സ്ഥാപനങ്ങളിലെ തരിശു ഭൂമിയിൽ കൃഷി ചെയ്യുന്നതിന്റെ ഭാഗമായി, മാമല കെല്ലിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു .കെൽ മാനേജിങ് ഡയറക്ടർ കേണൽ (റിട്ട ) ഷാജി എം വർഗീസ് തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. കൂടുതൽ പച്ചക്കറി ഉല്പാദിപ്പിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ , വ്യവസായ വകുപ്പിന് കീഴിൽ 5 പൊതു മേഖല സ്ഥാപനങ്ങളിലാണ് പുതുതായി കൃഷി ആരംഭിക്കുന്നത് .മാമല കെൽ ,അങ്കമാലി ടെൽക് , eloor ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ,ഇരുമ്പനം ട്രാക്കോ കേബിൾസ്, ആലുവ ഫോറെസ്റ്റ് ഇൻഡസ്ട്രീസ് ഓഫ് ട്രാവൻകൂർ എന്നിവിടങ്ങളിൽ കൃഷിക്കനിയോജ്യമായ 16.5ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട് .കൃഷി വകുപ്പ്, ഹരിത കേരളം മിഷൻ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് പൊതുമേഖലസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പച്ചക്കറി, കിഴങ്ങു വർഗ്ഗങ്ങൾ, ഫലവർഗ്ഗങ്ങൾ , എന്നിവയുടെ കൃഷി ആരംഭിക്കുന്നത് .
മാമല കെൽ ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ, കൃഷി ഓഫീസർ വി.പി.സതീശൻ,കെൽ ജനറൽ മാനേജർ കെ.ജി.വേണുഗോപാൽ, കെൽ ജീവനക്കാരുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments