Skip to main content

കല്‍പ്പാത്തി ദേശീയ സംഗീതോത്സവം ഇന്ന് തുടങ്ങും 

കല്‍പ്പാത്തി ദേശീയ സംഗീതോത്സവത്തിന് ഇന്ന് (നവംബര്‍ എട്ട്) തുടക്കമാവും. കല്പാത്തി ചാത്തപ്പുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം സജ്ജീകരിച്ച  ലാല്‍ഗുഡി.ജി.ജയരാമന്‍ നഗറില്‍   വൈകീട്ട് ആറിന് എം.ബി.രാജേഷ് എം.പി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.

കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍  സംസ്ഥാന ടൂറിസം വകുപ്പിന്റെ  സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്. ഷാഫി പറമ്പില്‍ എം.എല്‍.എ.അധ്യക്ഷനാകുന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍, ജില്ലാ കലക്ടര്‍ ഡോ: പി.സുരേഷ് ബാബു, നഗരസഭാംഗങ്ങള്‍ , സംഗീത വിദ്വാന്‍ മാര്‍ , ഡി.റ്റി.പി.സി.ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. 

ഇന്ന് പുരന്ദരദാസ ദിനത്തില്‍ വൈകീട്ട് ഏഴിന് നടക്കുന്ന റിത്വിക് രാജയുടെ സംഗീത കച്ചേരിക്ക് ആര്‍.കെ.ശ്രീരാംകുമാര്‍ (വയലിന്‍),  ശ്രീമൂഷ്ണം രാജാറാവു (മൃദംഗം), എസ്.വി. രമണി (ഘടം) എന്നിവര്‍ പക്കമേളമൊരുക്കും.ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന സംഗീതോത്സവത്തിന്റെ സമപാന സമ്മേളനം  നവംബര്‍ 13ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും. (ലോഗോ സഹിതം)
 

date