Skip to main content

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ വിവിധ തസ്തികകളില്‍ നിയമനം

 

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് ജെ.പി.എച്ച്.എന്‍, ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ് തുടങ്ങിയ തസ്തികകയില്‍ നിയമനം നടത്തുന്നു. ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് എ.എന്‍.എം യോഗ്യതയും, കേരള നഴ്സസ് ആന്റ് മിഡ്വൈഫ്  കൗണ്‍സില്‍ രജിസ്ട്രേഷനും  ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിയമനത്തിന് കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സില്‍ രജിസ്ട്രേഷനും  കേരള ആരോഗ്യവകുപ്പില്‍ നിന്നും പി.എച്ച്.എന്‍/ പി.എച്ച്.എന്‍.എസ്/ പി.എച്ച്.എന്‍ ട്യൂട്ടര്‍/ ഡി.പി.എച്ച്.എന്‍ /എം.സി.എച്ച് ഓഫീസര്‍ തസ്തികയില്‍ സേവനം അനുഷ്ഠിച്ച് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. ഡെവലപ്മെന്റ് തെറാപ്പിസ്റ്റിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ക്ലിനിക്കല്‍ ചൈല്‍ഡ് ഡവലപ്മെന്റില്‍ പി.ജി, ഡിപ്ലോമ / ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡവലപ്മെന്റ്, ന്യൂബോണ്‍ ഫോളോ ആപ്പ് ക്ലിനിക്കില്‍ പ്രവൃത്തി പരിചയവും  ഓഡിയോളജിസ്റ്റിന് സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് പാത്തോളജി ബിരുദം, ആര്‍.സി.ഐ രജിസ്ട്രേഷന്‍ തുടങ്ങിയവയാണ് യോഗ്യതകള്‍.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍  മെയ്  25  വൈകീട്ട് അഞ്ചിനകം മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി-3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേരളം ജില്ലാ  ഓഫീസില്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ  സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും ജില്ലാ ഓഫീസുമായോ www. Arogyakeralam.gov.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടുക. ഫോണ്‍: 0483 2730313.
 

date