Skip to main content

ശുചീകരണ സാമഗ്രികള്‍ വിതരണം ചെയ്തു

വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍ കോയ വിഭാഗം) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊവിഡ് കെയര്‍ സെന്ററില്‍ കഴിയുന്നവര്‍ക്ക് ശുചീകരണ സാമഗ്രികള്‍ വിതരണം ചെയ്തു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് സി എച്ച് ആലിക്കുട്ടി ഹാജി, സെക്രട്ടറി ചിറക്കല്‍ ബുഷറ, സലാം, ജെ സി ബിനോയ്, അബ്ദുള്‍ റഷീദ് ഐ ഫയിന്‍, റോജിത്ത് രവീന്ദ്രന്‍ എന്നിവരില്‍ നിന്നും എഡിഎം ഇപി മേഴ്സി സാമഗ്രികള്‍ ഏറ്റുവാങ്ങി. സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുന്ന 200 പേര്‍ക്കുള്ള ബക്കറ്റ്, കപ്പ്, സോപ്പുപൊടി, ഫിനോയില്‍ തുടങ്ങിയ ശുചീകരണ സാമഗ്രികളാണ് കമ്മിറ്റി വിതരണം ചെയ്തത്.

date