ഉത്തരവ് നടപ്പായത് എംഎല്‍എയുടെ നിരന്തര ഇടപെടല്‍ മൂലം
കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നടത്തിയ നിരന്തര ഇടപെടലിന്റെ ഫലമായാണ് പന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് നടപ്പായത്. സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതിന് ആദ്യം രൂപീകരിക്കേണ്ടത് പഞ്ചായത്ത്തല ജാഗ്രതാ സമിതിയാണ്. സമിതി രൂപീകരിക്കാന്‍ പഞ്ചായത്തുകളിലേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ തന്നെ ഭയമായിരുന്നു. അത്രയ്ക്ക് വൈകാരിക നിലപാടുകളുമായി കൃഷിക്കാര്‍ പ്രതികരിക്കുമായിരുന്നു. അത്രയേറെ ദുരിതമായിരുന്നു കൃഷിക്കാര്‍ അനുഭവിച്ചിരുന്നത്.
ജനീഷ് കുമാര്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യം ചെയ്തത് ഡിഎഫ്ഒയെ കൂട്ടി പഞ്ചായത്തുതലത്തില്‍ ജാഗ്രതാ സമിതി രൂപീകരിക്കുകയായിരുന്നു. കൃഷിക്കാരെ എംഎല്‍എ തന്നെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി സമാധാനിപ്പിച്ചു. നിരവധി ആക്രമണങ്ങളാണ് അരുവാപ്പുലത്ത് കാട്ടുപന്നി നടത്തിയത്. അതുകൊണ്ടു തന്നെ അക്രമകാരിയായ പന്നിയെ കൊല്ലണമെന്ന് അരുവാപ്പുലം ജാഗ്രതാ സമിതി നിര്‍ദേശിക്കുകയും ഡിഎഫ്ഒ ഉത്തരവിടുകയും ചെയ്തു. എങ്കിലും ഉത്തരവ് നടപ്പാക്കുന്നത് നീണ്ടുപോകുകയായിരുന്നു.
കടുവ ആക്രമണമുണ്ടായ മേടപ്പാറ സന്ദര്‍ശിക്കാന്‍ വനംമന്ത്രി കെ.രാജു എത്തിയപ്പോള്‍ കോന്നി ഫോറസ്റ്റ് ഐബിയില്‍ വച്ച് ഉത്തരവ് നടപ്പായില്ല എന്ന പരാതി എംഎല്‍എ മന്ത്രിയെ ധരിപ്പിച്ചിരുന്നു. എംഎല്‍എയുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ് വനം വകുപ്പ് അക്രമകാരികളായ രണ്ടു പന്നികളെ വെടിവയ്ക്കാന്‍ തയാറായത്. ഒരുപന്നി സ്ഥലത്ത് തന്നെ വെടിയേറ്റു വീണു. വെടികൊണ്ട മറ്റൊരു പന്നി ഓടി മറഞ്ഞു.
- Log in to post comments