പന്തളം തോട്ടക്കോണം വി.എച്ച്.സി സ്കൂളിന് മൂന്ന് കോടി രൂപ ചിലവില്‍ കെട്ടിടനിര്‍മ്മാണം ആരംഭിച്ചു
പന്തളം തോട്ടക്കോണം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മികവിന്റെ കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുകോടി രൂപാ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് മുറികളും സെമിനാര്‍ ഹാളും ഉള്‍പ്പെടെ മൂന്ന് നിലകളിലായാണ് നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാകുക.
പന്തളം നഗരസഭാ ചെയര്പേഴ്സന് ടി.കെ സതി, വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് ലസിത ടീച്ചര്‍, കൗണ്‍സിലര്‍ രാധാ രാമചന്ദ്രന്, പ്രിന്‍സിപ്പല്‍ സാബു ജി. വര്‍ഗീസ്, പി.ടി.എ പ്രസിഡന്റ് ടി.എം പ്രമോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ശ്രമഫലമായി കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി കരുനാഗപള്ളി സതേണ്‍ ഇന്ത്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
- Log in to post comments