Skip to main content

അടാട്ട് പഞ്ചായത്തിൽ സൗജന്യ മരുന്നുവിതരണം ആരംഭിച്ചു

അടാട്ട് ഗ്രാമ പഞ്ചായത്തിൽ ജീവൻ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം ആരംഭിച്ചു. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിർധനരായ അർബുദ രോഗികൾക്കുള്ള മരുന്നുകൾ, ഡയാലിസിസിനു വിധേയരായവർക്കുള്ള മരുന്നുകൾ, അവയവ ശസ്ത്രക്രിയക്ക് വിധേയരായവർക്കുള്ള മരുന്നുകൾ, മറ്റ് ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവയാണ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സൗജന്യമായി വിതരണം നടത്തുന്നത്. വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ജയചന്ദ്രൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങൾ, ആരോഗ്യ വിഭാഗം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date