പാർശ്വഭിത്തി നിർമ്മാണം പുരോഗമിക്കുന്നു
മുല്ലശ്ശേരിയിൽ മതുക്കര റോഡ് പാർശ്വഭിത്തി നിർമ്മാണം പുരോഗമിക്കുന്നു. കാലവർഷത്തിനു മുമ്പ് നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. ജില്ലാ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ വകയിരുത്തിയാണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്. 1700 മീറ്റർ നീളമുള്ള റോഡിൽ 230 മീറ്റർ നീളത്തിൽ പാർശ്വഭിത്തി കെട്ടുകയും റോഡ് പൂർണ്ണമായും റീടാറിങ്ങ് നടത്തുകയെന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
കരിങ്കല്ലിന്റെ ലഭ്യതക്കുറവിനെ തുടർന്ന് പാർശ്വഭിത്തി കോൺക്രീറ്റ് ചെയ്താണ് നിർമ്മിക്കുന്നത്. റോഡ് ഉയർത്തുന്ന മുറക്ക് പാർശ്വഭിത്തിയും ഉയർത്താവുന്ന രീതിയിലാണ് നിർമ്മാണം ക്രമീകരിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മററി ചെയർപേഴ്സൺ ജെന്നി ജോസഫ് രണ്ടാഴ്ച മുമ്പാണ് നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചത്. നിർമ്മാണ പുരോഗതി മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി കെ രവീന്ദ്രൻ, ജനപ്രതിനിധികളായ ശ്രീദേവി ജയരാജൻ, സീമ ഉണ്ണികൃഷ്ണൻ, മിനി മോഹൻദാസ്, വാർഡ് മെമ്പർ ടി ജി പ്രവീൺ എന്നിവർ പരിശോധിച്ചു.
- Log in to post comments