Skip to main content

ട്രാക്കോ കേബിൾസിൽ കിഴങ്ങുവർഗ്ഗക്കൃഷിക്ക് തുടക്കമായി

 

പൊതുമേഖലാ സ്ഥാപനങ്ങളുടെ ' ഉടമസ്ഥതയിലുള്ള തരിശുഭൂമിയിൽ കൃഷി ആരംഭിക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിൻ്റെ ഭാഗമായി, വ്യവസായ വകുപ്പിനു കീഴിലുള്ള ട്രാക്കോ കേബിൾസിൽ കിഴങ്ങുവിളകളുടെ കൃഷി ആരംഭിച്ചു.ഇരുമ്പനത്തുള്ള ട്രാക്കോ കേബിൾസ് കോമ്പൗണ്ടിൽ കാടുപിടിച്ചു കിടന്ന 2 ഏക്കർ ഭൂമി ഒരുക്കിയെടുത്താണ് ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ കിഴങ്ങുവിളകൾ നട്ടത്.നടീൽ ഉൽഘാടനം ട്രാക്കോ കേബിൾസ് മാനേജിംഗ് ഡയറക്ടർ ശ്രീ ബിജു മാത്യു നിർവ്വഹിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ പച്ചക്കറി, കിഴങ്ങുവർഗ്ഗവിളകൾ കൂടുതലായി ഉൽപ്പാദിപ്പിക്കണമെന്ന സർക്കാർ തീരുമാനത്തിൻ്റെ ഭാഗമായി ജില്ലയിലെ 5 പൊതുമേഖലാ സ്ഥാപനങ്ങളിലായി 16.5 ഏക്കർ തരിശുഭൂമി കണ്ടെത്തിയിരുന്നു. 3 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയിൽ ലോക് ഡൗൺ കാലത്ത് തന്നെ കൃഷി ആരംഭിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.കൃഷി വകുപ്പ് ,ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഈ സ്ഥാപനങ്ങളിൽ കൃഷിയിറക്കുന്നത്.
പൂർണ്ണമായി ജൈവ രീതിയിൽ കൃഷി ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മത്തൻ, കുമ്പളം, വെള്ളരി തുടങ്ങിയ പച്ചക്കറികളും നടുമെന്നും എം.ഡി അറിയിച്ചു.ഹരിത കേരളം ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ, തൃപ്പൂണിത്തുറ മുനിസിപ്പൽ കൗൺസിലർ ശ്രീ ബിജു.പി.എ., കമ്പനി യൂനിറ്റ് ഹെഡ് ദീപ മെറിൻ ജേക്കബ്, കമ്പനി യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

date