Skip to main content

ജില്ലാ പഞ്ചായത്ത് സഹായം മെയ് 31 വരെ നൽകും

 

എറണാകുളം: ലോക്ക് ഡൗൺ മൂലം പ്രയാസമനുഭവിക്കുന്ന ജില്ലയിലെ പാവപ്പെട്ട ഡയാലിസിസ് രോഗികൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന സൗജന്യ സേവനം മെയ് 31 വരെ നീട്ടിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി കുര്യാക്കോസ് വൈസ് പ്രസിഡൻ്റ് ബി.എ.അബ്ദുൽ മുത്തലിബ് എന്നിവർ അറിയിച്ചു.  ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിൽ നിന്നും ഈ സൗകര്യം തുടർന്നും ലഭിക്കുന്നതാണ്. ആവശ്യമായ നിർദ്ദേശം ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ആരോഗും) നൽകിയിട്ടുള്ളതായി  അറിയിച്ചു.സൗജന്യ ഡയാലിസിസിന് ഇതുവരെ ജില്ലാ പഞ്ചായത്ത്40 ലക്ഷം രുപ ചിലവഴിച്ചിട്ടുണ്ട്.

date