ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം
മലപ്പുറം ജില്ലയിലെ വാഴക്കാട്, വട്ടംകുളം , പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍പ്രവര്‍ത്തിക്കുന്ന ഐ.എച്ച്. ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 2020-21 അധ്യയന വര്‍ഷത്തിലേക്കുള്ള എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2006 ജൂണ്‍ ഒന്നിനും 2008 മെയ് 31 നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ihrd.kerala.gov.in/thss വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷയുടെ രജിസ്‌ട്രേഷന്‍ ഫീസായി 110 രൂപ (എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 55 രൂപ) അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച് വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. അപേക്ഷാ ഫീസ് സ്‌കൂള്‍ ഓഫീസില്‍ പണമായോ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന ഡി.ഡി ആയോ നല്‍കാവുന്നതാണ്. പ്രോസ്‌പെക്ടസ്സ് ഇതേ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ മെയ് 18 മുതല്‍ മെയ് 26 വൈകീട്ട് നാല് വരെ സമര്‍പ്പിക്കാം
- Log in to post comments