സിവില്‍ സ്റ്റേഷനുകളിലെ ജീവനക്കാര്‍ക്കായി പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം
മലപ്പുറത്തെയും ജില്ലയിലെ വിവിധ സിവില്‍സ്റ്റേഷനുകളിലെയും സര്‍ക്കാര്‍ ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പ് വരുത്തുന്നതിനായി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്നും സിവില്‍ സ്റ്റേഷനുകളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി ജില്ലാ ഭരണകൂടം കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം ഏര്‍പ്പെടുത്തുന്നു. ബസ് സൗകര്യം ആവശ്യമുള്ള മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജീവനക്കാരുടെ പേര്, മൊബൈല്‍ നമ്പര്‍, യാത്ര ആരംഭിക്കുന്ന സ്ഥലം, ഓഫീസ് എന്നീ വിവരങ്ങള്‍ അതത് ഓഫീസ് മേധാവികള്‍ nodalofficermlpm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ മെയ് 19 നു മുമ്പായി ലഭ്യമാക്കേണ്ടതാണ്. ജില്ലയിലെ മറ്റ് സിവില്‍ സ്റ്റേഷനുകളിലെ ജീവനക്കാരുടെ യാത്ര സൗകര്യത്തിനായി മേല്‍ വിവരങ്ങള്‍ അതത് ഓഫീസ് മേധാവികള്‍ വഴി ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് കൈമാറണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2739576
- Log in to post comments