Skip to main content

കുമളി അതിര്‍ത്തി വഴി ഇന്നലെ (13/5/20) എത്തിയത്  504പേര്‍

സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ  (13/5/20)  504 പേര്‍ കേരളത്തിലെത്തി. 259 പുരുഷന്‍മാരും 191 സ്ത്രീകളും 54 കുട്ടികളുമാണ്  നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്‌നാട് - 421, മഹാരാഷ്ട്ര - 6, കര്‍ണ്ണാടക - 31, തെലുങ്കാന - 28, ആന്ധ്രപ്രദേശ് - 4, ഹരിയാന - 4, പോണ്ടിച്ചേരി -1, ഗുജറാത്ത് - 5, മധ്യപ്രദേശ് - 4,  എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ 217 പേര്‍ ഇടുക്കി ജില്ലയിലേയ്ക്ക്  ഉള്ളവരാണ്. റെഡ് സോണുകളില്‍ നിന്നെത്തിയ 56 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 448 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റെയിന്‍ നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.
 

date