Post Category
ഇന്റര്‍വ്യു
ജില്ലയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ്-2 തസ്തികയില്‍ ആറ് ഒഴിവുകളിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നതിന് പൈനാവ് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മെയ്യ് 19 രാവിലെ 10 മണി മുതല്‍ അഭിമുഖം നടത്തും. എസ്.എസ്.എല്‍.സി, കേരള രജിസ്‌ട്രേഷനോടു കൂടിയ ഓക്‌സിലറി നഴ്‌സ് & മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് (എഎന്‍എം) എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. ജിഎന്‍എം/ബിഎസ്.സി നേഴ്‌സിംഗ് യോഗ്യതയുള്ളവര്‍ അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതില്ല. പ്രായപരിധി 45 വയസ്സില്‍ താഴെ. ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം.
date
- Log in to post comments