Skip to main content

നിയമസേവന കാംപ് 24 ന്

 

    നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം വ്യവസായ തൊഴിലാളികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ നേരിടുന്ന നിയമപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക ലക്ഷ്യമിട്ട് ഫെബ്രുവരി 24 ന് പാലക്കാട്, പുതുശ്ശേരി, ചടയന്‍കാലായി എസ്.കെ.എം കല്യാണമണ്ഡപത്തില്‍ നിയമസേവന കാംപ് നടത്തുന്നു. തൊഴില്‍ വകുപ്പ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ്, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട്, റവന്യൂ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, സിവില്‍ സപ്ലൈസ്, കുടുംബശ്രീ, ജില്ലാ വ്യവസായ വകുപ്പ്, തപാല്‍ വകുപ്പ്, കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറം, ആരോഗ്യ വകുപ്പ്, അക്ഷയ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനുളള സൗകര്യം കാംപില്‍ ലഭിക്കും.
    കൂടാതെ ആയുര്‍വേദ, അലോപ്പതി മെഡിക്കല്‍ കാംപുകളും അന്നേദിവസം ചടയന്‍കാലായി എസ്.കെ.എം കല്യാണ മണ്ഡപത്തില്‍ നടക്കും. രാവിലെ 10 മുതലാണ് കാംപ് ആരംഭിക്കുക.

date