Skip to main content

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ശുചീകരണം നടത്തി

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ശുചീകരണം നടത്തി. 10-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പരുവയില്‍ ഡങ്കി ദിനാചരണത്തോട് അനുബന്ധിച്ച് കുടുംബശ്രീ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. പരുവയിലെ ഹെല്‍ത്ത് സെന്റര്‍ പരിസരവും  ഗവ: എല്‍.പി.എസ്  പരിസരവും വൃത്തിയാക്കി. 10-ാം വാര്‍ഡിലെ വീടുകളിലും ശുചീകരണം നടന്നു. 10-ാം വാര്‍ഡ് അംഗം കെ.ശ്രീകുമാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

date